
കൊച്ചി : ചരിത്രത്തില്‍ ആദ്യമായി എഴുപതിനായിരം രൂപ കടന്ന് സ്വര്‍ണ വില. ഇന്ന് ഒരു പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,160 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 25 രൂപ കൂടി.
കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 4,360 രൂപയാണ് വര്‍ധിച്ചത്. ഏപ്രില്‍ 10നാണ് ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ വില വര്‍ധന സ്വര്‍ണത്തിനുണ്ടായത്. പവന് അന്ന് 2160 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇന്നലെ ഒരു പവന് 1480 രൂപയാണ് വര്‍ധിച്ചത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 69,960 രൂപയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വര്‍ണ്ണവില കുതിപ്പിന് കാരണമായത്.
Post Your Comments