പഴയങ്ങാടി: 24 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കാസർഗോഡ് മുള്ളേരി സ്വദേശിയായ കെ.പി. ബദറുദീൻ (33), ദക്ഷിണ കന്നഡ സ്വദേശി അബൂബക്കർ സിദ്ധിഖ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി പൊലീസ് ആണ് ഇവരെ പിടികൂടിയത്.
Read Also : വയനാട്ടിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയില്‍, എംഡിഎംഎയും കഞ്ചാവും ഒസിബി പേപ്പറും കണ്ടെടുത്തു
ശനിയാഴ്ച പുലർച്ചെയാണ് സംഭവം. പെട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘത്തെ കണ്ട് വാഹനം വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അതിസാഹസികയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്നും പഴയങ്ങാടി മേഖലകളിലേക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണിവരെന്ന് പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ ടി.എൻ. സന്തോഷ് കുമാർ, എസ്.ഐ രൂപ മധുസൂദനൻ, സീനിയർ പൊലീസ് ഓഫീസർമാരായ സുരേഷ്, ജോഷി, ശരത്ത് എന്നിവരടങ്ങുന്ന സംഘം എരിപുരത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments