കല്‍പ്പറ്റ: വയനാട് മുട്ടിലിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയില്‍.
മുട്ടിൽ കുട്ടമംഗലം സ്വദേശി ഷാഹിൻ റഹ്മാൻ, ചുള്ളിയോട് പുത്തൻ വീട്ടിൽ മുഹമ്മദ് ഷിനാസ് എന്നിവരെയാണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്.
1.2 ഗ്രാം എംഡിഎംഎയും 6.45 ഗ്രാം കഞ്ചാവും ഒസിബി പേപ്പറും ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയവരെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments