നെടുമങ്ങാട്: വീട്ടിൽ നിന്ന് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കിരലിക്കുഴി മേക്കുംകര പുത്തൻ വീട്ടിൽ സുരേന്ദ്രന്റെ വീട്ടിൽ നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
ചാരായം വാറ്റുന്നതിനു പകപ്പെടുത്തി സൂക്ഷിച്ചു വച്ചിരുന്ന 218 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ആണ് പിടിച്ചെടുത്തത്. ക്രിസ്മസ്, ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടാനുബന്ധിച്ച് ആര്യനാട് എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
Read Also : പാർലമെൻ്റ് ആക്രമണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: കേന്ദ്രസർക്കാരിനെതിരെ നിരന്തരം പോസ്റ്റുകൾ
ആര്യനാട് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ എസ്. രജികുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എ. നാസറുദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്, കിരൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി, ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Post Your Comments