കോഴിക്കോട്: നഗരത്തിൽ കാറിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ച 52 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കാസർഗോഡ് സ്വദേശികളായ അബൂബക്കർ(39), മുഹമ്മദ് ഫൈസൽ(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അർജുൻ പൈവാൾ ഐപിഎസിന് ഇതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ചെറുകിട കച്ചവടക്കാർക്ക് കൈമാറാനാണ് ലഹരിവസ്തുക്കൾ എത്തിച്ചതെന്നായിരുന്നു വിവരം.
Read Also : വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കര്‍, പ്രധാനമന്ത്രിക്ക് റഷ്യയിലേക്ക് ക്ഷണം
തുടർന്ന്, നടക്കാവ് പൊലീസും ആന്റീ നാർക്കോട്ടിക് അസിസ്റ്റൻഡ് കമ്മീഷണർ പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വൈഎംസിഎ ക്രോസ് റോഡിലെ പേ പാർക്കിംഗിൽ വാഹനത്തിൽ ബാഗുകളിലാക്കി രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. പുതുവത്സരാഘോഷത്തിന്റെ മറവിൽ വൻതോതിൽ നഗരത്തിൽ ലഹരി വിൽപ്പന ലക്ഷ്യംവച്ചാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments