പത്തനംതിട്ട: പ്രഖ്യാപിച്ച് രണ്ടുവർഷം പൂർത്തിയായിട്ടും നടപ്പിലാകാതെ നിലയ്ക്കൽ കുടിവെള്ള പദ്ധതി. ഇപ്പോഴും ഇവിടേക്ക് കുടിവെള്ളം എത്തിക്കാന്‍ സർക്കാർ ആശ്രയിക്കുന്നത് സ്വകാര്യ ഏജന്‍സികളെയാണ്. ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടമാവുന്നത് കോടികണക്കിന് രൂപയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read:കോഴിക്കോട് നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: എട്ട് വയസുകാരനെതിരെ പോക്സോ ചുമത്തി പോലീസ്
ശബരിമലയുടെ പ്രധാന ഇടത്താവളമാണ് നിലക്കൽ ഇവിടുത്തെ കാലങ്ങളായിട്ടുള്ള കുടിവള്ള പ്രശ്നത്തിന് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുറമെ ളാഹ, തുലാപ്പള്ളി, പ്ലാപ്പള്ളി സീതത്തോട് മേഖലയിലുള്ളവര്‍ക്കും പ്രയോജനമാകുന്ന ഈ പദ്ധതിക്കായി 130 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. 2019 നവംബറില്‍ പണി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. എന്നാൽ ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാലാവധി കഴിഞ്ഞ് കൊല്ലം രണ്ട് കഴിഞ്ഞിട്ടും 22 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കേണ്ട പൈപ്പ് ലൈനുകള്‍ ആറ് കിലോ മീറ്റര്‍ പോലും എത്തിയിട്ടില്ല. സീതത്തോട് – കക്കാട്ടാറിന്റെ തീരത്ത് പമ്പ് ഹൗസിന്റെയും 13 എംഎല്‍ഡി ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിന്റേയും മാത്രം പണിയാണ് ഇതുവരെ പൂര്‍ത്തിയായത്. ഓരോ മണ്ഡലകാലം വന്നു പോകുമ്പോഴും നിലയ്ക്കൽ പതിവ് പോലെ തന്നെയാണ്. ഇത് സർക്കാരിന്റെ അവഗണയാണെന്നാണ് വിമർശനങൾ ഉയരുന്നത്.
Post Your Comments