Latest NewsNewsIndia

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹം

ബെംഗളൂരു : ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലായിരുന്നു അന്ത്യം. 1994- 2003വരെ ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായിരുന്നു.

രാജ്യസഭാംഗം, ആസൂത്രണ കമീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പദ്മവിഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായിരുന്ന കാലത്ത് പുതുതലമുറ ബഹിരാകാശ പേടകങ്ങളുടെയും, ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് , ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകള്‍ എന്നിവയുടെയും ശാസ്ത്രീയ ഉപഗ്രഹങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര പ്രോജക്ട് ഡയറക്ടറായിരുന്നു. 1940 ഒക്ടോബര്‍ 24 ന് എറണാകുളത്ത് സി എം കൃഷ്ണസ്വാമി അയ്യരുടെയും വിശാലാക്ഷിയുടെയും മകനായാണ് കസ്തൂരിരംഗന്‍ ജനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button