Latest NewsNewsIndia

പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നു

ഫ്‌ളാഗ് മീറ്റിംഗ് വഴി ചര്‍ച്ചയിലൂടെ ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്

ന്യൂഡല്‍ഹി : പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നു. അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയില്‍ എടുത്തത്.

അതിര്‍ത്തിയില്‍ കൃഷി ചെയ്യുന്നവരെ സഹായിക്കാനായി പോയതായിരുന്നു ജവാന്‍. ജവാന്റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു. ഫ്‌ളാഗ് മീറ്റിംഗ് വഴി ചര്‍ച്ചയിലൂടെ ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. പഹല്‍ഗാം ഭീകരാക്രമണവമുായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.

സിന്ധു നദീജല കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാകുമെന്ന് പാകിസ്ഥാന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ രാത്രിയോടെ കരാര്‍ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി. കശ്മീരിലെ സ്ഥിതി ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും ഇന്ന് വിലയിരുത്തുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button