തിരുവനന്തപുരം: വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. ഇന്നലെ വൈകുന്നേരത്തോടെ സ്വപ്നയുടെ പേരിലുള്ള ആറു കേസുകളിലും ജാമ്യ ഉപാധികള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജാമ്യ രേഖകള്‍ ഇന്ന് അട്ടക്കുളങ്ങര ജയിലെത്തിച്ച ശേഷം സ്വപ്നക്ക് പുറത്തിറങ്ങാം.
Also Read:മക്കൾ ആറ് പേർ : വയോധികയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി
കേരളത്തിന്റെ അനേകം ചോദ്യങ്ങളും സംശയങ്ങളുമാണ് ജയിൽ മോചിതയാകുന്ന സ്വപ്നയെ കാത്ത് പുറത്തിരിക്കുന്നത്. അതിൽ ഒരുപക്ഷെ ഈ സർക്കാരിനെ തന്നെ അട്ടിമറിക്കാനുള്ള വിവരങ്ങൾ ഉണ്ടായിരിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ സ്വപ്ന എന്തു പ്രതികരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിൽ സർക്കാറിലെ പല ഉന്നതരും പിടിയിലായിരുന്നു. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവരാണ് പ്രധാന പ്രതികള്‍. എന്‍ഐഎ, ഇഡി, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളായിരുന്നു കേസ് പ്രധാനമായി അന്വേഷിച്ചിരുന്നത്.
Post Your Comments