
കല്‍പ്പറ്റ: വയനാട്ടില്‍ എരുമക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ പൂളക്കൊല്ലി സ്വദേശി അറുമുഖൻ കൊല്ലപ്പെട്ടു. കോളനിയോട് ചേര്‍ന്ന പ്രദേശത്ത് എത്തിയ കാട്ടാന അറുമുഖനെ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. അറുമുഖന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ചെമ്പ്രമലയോട് ചേര്‍ന്ന ഈ പ്രദേശത്ത് പതിവായി കാട്ടാനയുടെ സാന്നിധ്യമുള്ള സ്ഥലമാണ്. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Post Your Comments