KeralaLatest NewsNews

അങ്കിളേ…നമ്മൾ ഏതു സിനിമയാണു കാണാൻ പോകുന്നത്? സർക്കീട്ട് ഒഫീഷ്യൽ ട്രയിലർ പുറത്ത്

ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്

അങ്കിളേ….. നമ്മൾ ഏതു സിനിമയാണു കാണാൻ പോകുന്നത് ?
കുട്ടിയുടെ ആ ചോദ്യത്തിനു മുന്നിൽ മനസ്സിലാകുന്നത് നിഷ്ക്കളങ്കതയുടെ , ആത്മബന്ധത്തിൻ്റെ സ്വരമാണ്. ഇന്നു പുറത്തുവിട്ട സർക്കീട്ട് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ ചില ഭാഗങ്ങൾ. മെയ് എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സുമായി ബന്ധപ്പെട്ട പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്തും,ഫ്രാങ്ക്ളിൻ ഡൊമിനിക്കുമാണ് നിർമ്മിക്കുന്നത്.

ചലച്ചിത്ര മേളകളിൽ ഏറെ പ്രശംസ നേടിയ ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമ എന്ന മാധ്യമത്തെ അർഹിക്കുന്ന ഗൗരവത്തോടെ വീക്ഷിക്കുന്ന ഒരു സംവിധായകൻ്റെ ഭാവനയിൽ ഉരിത്തിരിയുന്ന ഈ ചിത്രവും അർഹിക്കുന്ന നിലവാരത്തിലേക്കു തന്നെ കടന്നുവരും എന്നു തന്നെ വിശ്വസിക്കാം.

ഒരു യുവാവും ഒരു കുട്ടിയും തമ്മിലുള്ള തികഞ്ഞ ആത്മബന്ധ ത്തിൻ്റേയും സൗഹൃദത്തിൻ്റേയും കഥയാണ് ഹൃദ്യമായ മുഹൂർത്തങ്ങളും,, ഒപ്പം ലളിതമായ നർമ്മ മുഹൂർത്തങ്ങളി ലൂടെയും അവതരിപ്പിക്കുന്നത്. ‘ ആസിഫ് അലിയും, ബാലതാരം ഓർസാനു മാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ തമ്മിലുള്ള ബന്ധത്തിൻ്റെപിന്നാമ്പുറങ്ങളിലേക്കു കടന്നാൽ തെളിയുന്നതെന്തൊക്കെ ?
വൻവിജയങ്ങൾ നേടിയ കിഷ്ക്കിന്താ കാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലിനായകനാകുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ഡർ, രമ്യാസുരേഷ്, സ്വാതി ദാസ് പ്രഭു. സിൻസ് ഷാൻ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം -അയാസ് ഹസൻ
എഡിറ്റിംഗ് – സംഗീത് പ്രതാപ്.
കലാസംവിധാനം – വിശ്വന്തൻ അരവിന്ദ്.
കോസ്റ്റ്യും ഡിസൈൻ – അർഷാദ് ചെറുകുന്ന്
മേക്കപ്പ് – സുധി
നിശ്ചല ഛായാഗ്രഹണം – എസ്. ബി.കെ. ഷുഹൈബ്
പ്രൊജക്റ്റ് ഡിസൈൻ – രഞ്ജിത്ത് കരുണാകരൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button