തിരുവനന്തപുരം: കൊവിഡ് ലോകത്ത് മുഴുവൻ പ്രത്യാഘാതമുണ്ടാക്കിയപ്പോഴും ഐക്യവും ഒരുമയും കൊണ്ട് നമ്മൾ പിടിച്ചു നിന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ രംഗത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോവാത്ത ഘട്ടത്തില്‍ നാം ഓണ്‍ലൈനിനെ കുറിച്ച് ചിന്തിച്ചുവെന്നും ഒന്നാം വര്‍ഷം ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:നിസ്‌കരിക്കാന്‍ സര്‍ക്കാര്‍ ഹൈവേകള്‍ അനുവദിച്ച് കോൺഗ്രസ്: പ്രീണന രാഷ്ട്രീയമെന്ന് ബിജെപി
‘രണ്ട് ഡോസ് വാക്സിന്‍ എടുത്താലും കൊവിഡ് കീഴ്പ്പെടുത്തും. സ്കൂളില്‍ വരുന്ന വിദ്യാര്‍ത്ഥിയുടെ വീട്ടിലെ എല്ലാവരും വാക്സിന്‍ എടുക്കണം. എടുക്കാന്‍ ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും എടുക്കണം. ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ കുട്ടികള്‍ക്കും നല്‍കണം’, മുഖ്യമന്ത്രി പറഞ്ഞു.
‘ജാഗ്രത വേണം, കരുതല്‍ വേണം, കുട്ടികള്‍ മാസ്‌ക് ധരിക്കണം. കുട്ടികള്‍ക്ക് പറ്റിയ മാസ്‌കുകള്‍ തന്നെ ആയിരിക്കണം. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചു. പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കും. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കും’, മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments