കോട്ടയം: കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. കോട്ടയം ഇടുക്കി ജില്ലകളിൽ കനത്ത നാശം വിതച്ച അപ്രതീക്ഷിത പേമാരിയിൽ ഇതോടെ മരിച്ചവരുടെ എണ്ണം ഒൻപതായി. 11 പേരെയാണ് കാണാതായിയിരിക്കുന്നത്. കാണാതായവർക്കുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
Also Read:യുഎഇയിൽ മൂടൽമഞ്ഞ്: ആകാശം മേഘാവൃതമായിരിക്കുമെന്ന് മുന്നറിയിപ്പ്
പ്രളയത്തെ തുടർന്ന് ഇന്നലെ കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ കുടുംബത്തിലെ ആറുപേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചു. വട്ടാളക്കുന്നേല്‍ (ഒട്ടലാങ്കല്‍) ക്ലാരമ്മ ജോസഫ് (65), മകന് മാര്ട്ടിന്, ഭാര്യ സിനി (35), മക്കളായ സോന (11), സ്നേഹ, സാന്ദ്ര എന്നിവരാണ് മരിച്ചത്. ഇവരില്‍ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ചളിയില്‍ പൂണ്ട് കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറത്തെടുക്കാനായിട്ടില്ല. ഇപ്പോഴും അതിനു വേണ്ടിയുള്ള തിരച്ചിലുകൾ നടന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം, യാത്രക്കാരുടെ ജീവന് ഭീഷണി ഉണ്ടാക്കുന്ന തരത്തില്‍ വെള്ളക്കെട്ട് കണ്ടിട്ടും കെഎസ്ആര്‍ടിസി ബസ് അതിലേക്ക് ഓടിച്ചിറക്കിയ ഡ്രൈവറെ ഗതാഗത വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
Post Your Comments