ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളിൽ മൂടൽമഞ്ഞ് ദൃശ്യപരത 1000 മീറ്ററിൽ താഴെയാക്കുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെട്രോളജി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
Read Also: ആരോഗ്യമേഖലയിൽ വൻ കുതിപ്പുമായി യുപി: ഏഴ് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും
ആകാശം പൊതുവെ മേഘാവൃതവും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെട്രോളജി അറിയിച്ചു. താപനിലയിൽ നേരിയ വർധനവ് ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ ചില പടിഞ്ഞാറൻ ഭാഗങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.
Read Also: മുംബൈയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട: ഒരു കോടി രൂപയുടെ ലഹരി മരുന്ന് എൻസിബി പിടികൂടി
Post Your Comments