വർക്കല: പാപനാശത്തെ ഹെലിപ്പാഡിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഇന്നുരാവിലെ പതിവില്ലാതെ ചപ്പുചവറുകള്‍ കത്തുന്നത് കണ്ട് സംശയം തോന്നി നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അറുപത് വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പോലീസിന്റെ റിപ്പോർട്ട്.
കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം റിസോര്‍ട്ട് ഉടമയുടേതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുണ്ടായിരുന്ന സ്കൂട്ടറില്‍ നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, സംസ്ഥാനത്ത് ലോക്ഡൗൺ പ്രതിസന്ധി മൂലം കടക്കെണിയിലായായ പലരും ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാകാം ഈ ആത്മഹത്യയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിനോദസഞ്ചാരികൾ വരാതായതോടെ വലിയ പ്രതിസന്ധിയിലേക്കായിരുന്നു വർക്കലയടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും മറ്റും നീങ്ങിയിരുന്നത്. ആ പ്രതിസന്ധിയിൽ നിന്ന് മറികടക്കാത്ത കാലത്തോളം ആത്മഹത്യകളും തുടരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Post Your Comments