തിരുവനന്തപുരം: നാദിർഷായുടെ ‘ഈശോ’ സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ വിമർശനവുമായി രംഗത്തുള്ളയാളാണ് പി സി ജോർജ്. പേര് മാറ്റിയില്ലെങ്കിൽ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന് പി സി വ്യക്തമാക്കി. ഇപ്പോഴിതാ, ജോസഫ്, ഇ.മ.യൗ എന്നീ ചിത്രങ്ങൾക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് പി സി ജോർജ്. ബിഹൈന്റ് ദി വുഡ്സില്‍ സംവിധായകന്‍ മേജര്‍ രവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജിന്റെ പ്രതികരണം.
‘ഈശോ എന്ന സിനിമയ്ക്ക് പേരിട്ടത് മുസ്ലീം സംവിധായകന്‍ ആണല്ലോ, എന്തുകൊണ്ടാണ് ഈശോയ്ക്ക് പകരം മുഹമ്മദ് നബി എന്ന പേര് കൊടുക്കാന്‍ സംവിധായകനായ നാദിര്‍ഷ തയ്യാറാകാതിരുന്നത്. ഇവനാരാ? ഇവൻ എവിടുന്ന് വളർന്നവനാ? എല്ലാവരും ക്രിസ്ത്യാനികളുടെ നെഞ്ചത്തോട്ട് കയറുന്നത് എന്തിനാണ്. ഹിന്ദുവും ക്രിസ്ത്യാനിയും എല്ലാം ക്ഷമിക്കുന്നവരാണ്. മുസ്ലീമിനെ വേദനിപ്പിക്കുന്ന എന്തെങ്കിലും രംഗങ്ങള്‍ സിനിമയില്‍ കാണിക്കാറുണ്ടോ? ഇ.മ.യൗ എന്ന് പറയുന്ന സിനിമ ഞാൻ കണ്ടില്ല. ആ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ ശ്രദ്ധിച്ചില്ല. ഞാൻ ഇപ്പോഴല്ലേ ഇങ്ങനെ സിനിമ കാണുന്നത്. ഈ.മ.യൗ ഇട്ടവൻ, യേശുവിനെ ഒറ്റുകൊടുത്തവൻ ആരാ? അതുക്കൂട്ട് തെണ്ടി ക്രിസ്ത്യാനികളും ഉണ്ട്.
Also Read:തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു
ജോസഫ് എന്ന് പടം പിടിച്ചിട്ട് അതിന്റെ അടിയിൽ കുരിശ് ഇട്ടിരിക്കുകയാണ്. ഈ കുരിശും യേശുവും ഒക്കെ ചന്തയ്ക്ക് ഇടാവുന്നതാണെന്നാണോ വിചാരം? ജോസഫ് എന്ന പേര് മാറ്റിയിട്ട് മുഹമ്മദ് എന്ന് ആക്കിയാൽ എന്താ? ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ, തഞ്ചത്തിൽ ഒപ്പന പാടിവായോ’ ഈ പാട്ടിന്റെ അർത്ഥമെന്താണ്? ഹിന്ദുപെൺകുട്ടി ആയ ഉണ്ണിമായയോട് മുസ്ലിം ആയി വരാനാണ് പറയുന്നത്. അത് എഴുതിയവനാരാണ്? മുസ്ലിം. പാടിയതോ? മമ്മൂട്ടിയുടെ മകൻ. മതേതരത്വമാണെങ്കില്‍ എല്ലാം വേണം. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള തഞ്ചത്തിലുളള പണിയാണിത്. മുസ്ലിമിന് വേദനിക്കേണ്ടതായ ഒന്നും സിനിമയിൽ ഉണ്ടാകുന്നില്ലല്ലോ. മതേതരമാണെങ്കിൽ എല്ലാം വേണം’, പി സി പറഞ്ഞു.
Post Your Comments