കൊച്ചി: ജെന്റര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിലേക്ക് വഴിതെളിക്കുമെന്ന വിവാദ പരാമർശവുമായി മാധ്യമ നിരീക്ഷകന്‍ ഒ. അബ്ദുള്ള. ആണും പെണ്ണും ഒരുമിച്ച് ഇടപഴകുമ്പോഴാണ് ഇത് കൂടുതല്‍ സംഭവിക്കുന്നതെന്നും ജെന്റര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ കെ. മുരളീധരന്റെ അഭിപ്രായത്തോട് പ്രതികരിച്ച് ഒ. അബ്ദുള്ള വ്യക്തമാക്കി. സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ കേസിലെ കോടതി വിധിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അവസരം കിട്ടുവാണെങ്കില്‍ ഉപയോഗിക്കാന്‍ പുരുഷന്‍ അവസരം പാത്തു നടക്കുമ്പോള്‍ എന്ത് സമത്വമാണ് ഉണ്ടാവുകയെന്നും ഒ. അബ്ദുള്ള ചോദിച്ചു.
‘സിവിക് വളരെ പക്വതയുള്ള വ്യക്തിയാണ്. സിവിക് ചന്ദ്രന്‍ കേസിലെ കോടതി വിധിയില്‍ പറയുന്നത് 74 വയസായ, എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത സിവിക് ചന്ദ്രനില്‍ നിന്നും ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നാണ്. സ്ത്രീകളുടെ മര്യാദയിലുള്ള വസ്ത്രധാരണമാണ് പ്രശ്‌നമെന്നും പറയുന്നുണ്ട്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും പണ്ടെങ്ങാനും ഒരു പ്രേമ ലേഖനം എഴുതിയതിനും ഒരുമിച്ച് സംസാരിച്ചതിനും പോലും ,പുതിയ വിവാഹാന്വേഷണം വരുമ്പോള്‍ മുടങ്ങിപോകുന്ന സമൂഹമാണിത്. ആ കാലത്ത് ജെന്റര്‍ ന്യൂട്രാലിറ്റി നടപ്പാലിക്കുമ്പോള്‍ സമൂഹത്തിന് എത്രത്തോളം ഉള്‍ക്കൊള്ളും എന്നും കൂടി ആലോചിക്കണം,’ ഒ അബ്ദുള്ള വ്യക്തമാക്കി.
കെ.സുധാകരന്‍ ചക്കിക്കൊത്ത ചങ്കരന്‍: പരിഹസിച്ച് എം.വി.ജയരാജന്‍
‘ഭരണഘടനയില്‍ പറയുന്ന ലിംഗ സമത്വത്തെ ഉയര്‍ത്തിപിടിച്ചാണ് സുപ്രീം കോടതി ശബരിമല വിധി പ്രസ്താവിച്ചത്. എന്നിട്ട് എന്തൊക്കെ കോലാഹലമാണ് സംഭവിച്ചത്. അവിടെ സുപ്രീംകോടതി പറഞ്ഞതാണോ ശരി, ഹൈന്ദവ മതവിശ്വാസികളുടെ പരമ്പരാഗതമായ വിശ്വാസ പ്രമാണത്തെ ഉയര്‍ത്തിപിടിക്കലാണോ ശരി. സ്ത്രീയും പുരുഷനും അത്രമാത്രം വളര്‍ന്ന് എല്ലാ വിധത്തിലുമുള്ള സൂഷ്മതയും പാലിക്കുന്ന സമൂഹമാണെങ്കില്‍ ഇതൊന്നും പ്രശ്‌നമില്ല. ഇത്തരം വിഷയങ്ങൾ ഉള്‍കൊള്ളാന്‍ പാകത്തില്‍ സ്ത്രീയും പുരുഷനും വളര്‍ന്നിട്ടില്ല,’ ഒ. അബ്ദുള്ള പറഞ്ഞു.
Post Your Comments