
ഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലും ബിജെപി വിജയം നേടിയതിനെക്കുറിച്ച് ഡിഎംകെ എം.പി സെന്തില്‍ കുമാര്‍ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം വിവാദമായി. ബിജെപി വിജയം നേടിയ സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങളെന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇതിന് പിന്നാലെ, ഡിഎംകെയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡിഎംകെക്കാര്‍ ഉടന്‍ മനസിലാക്കുമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു.
‘ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപി വിജയിക്കുന്നത്. ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് അവയെ വിളിക്കുന്നത്,’ സെന്തില്‍ കുമാര്‍ പറഞ്ഞു,’ രാജ്യത്തെ ജനങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡിഎംകെയ്ക്ക് നന്നായി അറിയാമെന്ന് സെന്തില്‍ കുമാറിന്റെ പരാമർശത്തോട് പ്രതികരിച്ച് മീനാക്ഷി ലേഖി വ്യക്തമാക്കി. ‘ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡിഎംകെയ്ക്ക് ഉടന്‍ മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരും,’ മീനാക്ഷി ലേഖി പറഞ്ഞു.
Post Your Comments