തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പരിഹസിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ഗവര്‍ണറെ പിന്തുണച്ച കെ.സുധാകരന്‍ ചക്കിക്കൊത്ത ചങ്കരന്‍ ആണെന്നും കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും എം.വി.ജയരാജന്‍ പറഞ്ഞു.
‘ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചാണ് പ്രതികരണങ്ങള്‍ നടത്തുന്നത്. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. 2019ലെ സംഭവത്തെ പറ്റി ഇപ്പോള്‍ പറയുന്നത് ദുരുദ്ദേശപരമാണ്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു. സംഘപരിവാര്‍ ശബ്ദമാണ് ഗവര്‍ണര്‍ വേദിയില്‍ ഉയര്‍ത്തിയത്. ഡല്‍ഹിയില്‍ വച്ച് വിസി ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് പച്ചക്കള്ളം. വൈസ് ചാന്‍സലര്‍ക്ക് എതിരായ വ്യക്തിഹത്യാ പരാമര്‍ശം പിന്‍വലിക്കണം’- എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.
Read Also: അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രം: താലിബാൻ
അതേസമയം, കണ്ണൂര്‍ സര്‍വകലാശാലാ വിസിയെ ക്രിമിനല്‍ എന്ന് വിളിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ പദവിക്ക് നിരക്കാത്തതാണെന്നും എന്ത് ക്രിമിനല്‍ കുറ്റമാണ് വി സി ചെയ്തതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Post Your Comments