തിരുവനന്തപുരം: സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണമെന്ന് നടൻ അലൻസിയർ. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപം തരണമെന്നും അലൻസിയർ ആവശ്യപ്പെട്ടു.
Read Also: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു, സംഭവമറിഞ്ഞ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ചു
അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തുമെന്നും അലൻസിയർ അഭിപ്രായപ്പെട്ടു. സംസ്ഥാന ഫിലിം അവാർഡ് ദാനച്ചടങ്ങിൽ സ്‌പെഷ്യൽ ജൂറി അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവാർഡിന് നല്ല ഭാരമുണ്ടായിരുന്നു. സ്‌പെഷ്യൽ ജ്യൂറി അവാർഡാണ് ലഭിച്ചത്. എന്നാൽ തന്നേയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അത് അപേക്ഷിക്കുകയാണെന്നും അലൻസിയർ ചൂണ്ടിക്കാട്ടി.
Post Your Comments