Latest NewsNewsIndia

സനാതന ധര്‍മ്മത്തിനെതിരെ വിവാദ പരാമർശം: ഉദയനിധിയെ തല്ലിയാൽ പത്തുലക്ഷം സമ്മാനം നൽകുമെന്ന് ജന ജാഗരണ സമിതി

അമരാവതി: സനാതന ധര്‍മ്മത്തിനെതിരായി വിവാദ പരാമർശം നടത്തിയ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ തല്ലുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംഘടന. ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായ ജന ജാഗരണ സമിതിയാണ് ഉദയനിധിയ്ക്കെതിരായി പോസ്റ്റർ പതിച്ചത്. റെയിൽവേ സ്​റ്റേഷൻ, ബസ് സ്​റ്റാൻഡ്, മഹാത്മാഗാന്ധി റോഡ് എന്നിവിടങ്ങളിലാണ് ജന ജാഗരണ സമിതി ഉദയനിധിക്കെതിരെയുളള പോസ്​റ്ററുകൾ സമിതി സ്ഥാപിച്ചത്.

നേരത്തെ, ഉദയനിധിയുടെ തലയറുക്കുന്നവർക്ക് 10കോടി പാരിതോഷികം നൽകുമെന്ന് ഭീഷണിപ്പെടുത്തിയ അയോദ്ധ്യയിലെ സന്യാസി പരമഹംസ് ആചാര്യക്കെതിരെ മധുര പൊലീസ് കേസ് എടുത്തിരുന്നു. ഡിഎംകെ നിയമവിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണം: ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്ന് എംഎം മണി

സനാതന ധര്‍മ്മം എതിര്‍ക്കപ്പെടേണ്ടതല്ല, ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു സപ്തംബര്‍ മൂന്നിന് നടന്ന ഒരു സമ്മേളനത്തില്‍ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിര്‍ക്കാനാവില്ല. ഇത് ഇല്ലാതാക്കണം. അങ്ങനെയാണ് സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന. പിന്നീട്, പ്രസ്താവന വിവാദമായതോടെ തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്നും നിയമപരമായ ഏത് വെല്ലുവിളികളും നേരിടാന്‍ തയ്യാറാണെന്നും ഉദയനിധി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button