
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് നൽകാനാവില്ലെന്നും ഇതിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പങ്ക് അവഗണിക്കാൻ കഴിയില്ലെന്നുമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥിന്റെ പരാമർശത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്.
1986ൽ ബാബറി മസ്‌ജിദ് തർക്കഭൂമിയിലെ താൽക്കാലിക രാമക്ഷേത്രം രാജീവ് ഗാന്ധി തുറന്ന് കൊടുത്തത് വഴി ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി ലഭിച്ചുവെന്ന് ഒരു അഭിമുഖത്തിൽ കമൽ നാഥ് പറഞ്ഞിരുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിന്റെ പൂർണ ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്നും കമൽനാഥ് ആരോപിച്ചു.
‘ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് വേണ്ട’: നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി
‘ബിജെപിക്ക് രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് എടുക്കാൻ കഴിയില്ല. രാമക്ഷേത്രം ഏതെങ്കിലും ഒരു പാർട്ടിയുടേതല്ല. രാമക്ഷേത്രം തങ്ങളുടെ സ്വത്തായിട്ടാണ് ബിജെപി കണക്കാക്കുന്നത്. രാമക്ഷേത്രം രാജ്യത്തിനാകെ അവകാശപ്പെട്ടതാണ,’ കമൽനാഥ് പറഞ്ഞു.
അതേസമയം, ബിജെപി ഒരിക്കലും ക്ഷേത്രത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിൽ രാജീവ് ഗാന്ധിയുടെ സംഭാവനകളെയും അമിത് ഷാ ചോദ്യം ചെയ്‌തു. ‘ഞങ്ങൾ ആളുകളെ മാത്രമേ കൂടെ കൂട്ടാറുള്ളൂ, ഞങ്ങൾ ഒരിക്കലും ക്രെഡിറ്റ് എടുത്തില്ല. കമൽനാഥ് എങ്ങനെയാണ് രാജീവ് ഗാന്ധിക്ക് ക്രെഡിറ്റ് നൽകുന്നത്?’ അമിത് ഷാ ചോദിച്ചു.
Post Your Comments