ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ സംസ്ഥാന മന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് പ്രതിനിധി സംഘം തമിഴ്നാട് ഗവർണർ ആർഎൻ രവിയ്ക്ക് നിവേദനം സമർപ്പിച്ചു. ‘സനാതൻ അബോലിഷൻ കോൺക്ലേവ്’ എന്ന പേരിൽ ചെന്നൈയിൽ നടത്തിയ സമ്മേളനം ആശങ്കാജനകമാണെന്നും തമിഴ്‌നാട് മന്ത്രിസഭയിലെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിനും ശേഖർ ബാബുവും സമ്മേളനത്തിൽ പങ്കെടുത്തു എന്നും പ്രതിനിധി സംഘം നിവേദനത്തിൽ വ്യക്തമാക്കി.
സനാതന ധർമ്മത്തെ തെറ്റായി വ്യാഖ്യാനിക്കുകയും, വിശ്വാസികളുടെ വികാരം വൃണപ്പെടുത്തി സമൂഹത്തിൽ വിദ്വേഷം പരത്തുകയും ചെയ്യുന്ന ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടണമെന്നും വിഎച്ച്പി നേതാക്കൾ ഗവർണറോട് അഭ്യർത്ഥിച്ചു. സനാതന ധർമ്മ വിരുദ്ധ സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രിമാർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിനാൽ അവരെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Post Your Comments