ThiruvananthapuramNattuvarthaLatest NewsKeralaNews

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളിക്ക് കു​ള​ത്തി​ൽ വീ​ണ് ദാരുണാന്ത്യം

ബാ​ല​രാ​മ​പു​രം ഐ​ത്തി​യൂ​ർ ചാ​മ​വി​ള വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ-​വ​സ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ര​തീ​ഷ്കു​മാ​ർ (38) ആ​ണ് മ​രി​ച്ച​ത്

കാ​ട്ടാ​ക്ക​ട: കു​ളം വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. ബാ​ല​രാ​മ​പു​രം ഐ​ത്തി​യൂ​ർ ചാ​മ​വി​ള വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ-​വ​സ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ര​തീ​ഷ്കു​മാ​ർ (38) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ആണ് സംഭവം. തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നാ​യി പ​ണി നി​റു​ത്തി. തൊ​ഴി​ലു​റ​പ്പു സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന അ​മ്മ ആ​ഹാ​രം ക​ഴി​ക്കാ​നാ​യി വി​ളി​ച്ച​പ്പോ​ൾ ഇ​പ്പോ​ൾ വ​രാ​മെ​ന്നു പ​റ​ഞ്ഞ് കു​ള​ത്തി​ന്‍റെ കൈ​വ​രി​യി​ലൂ​ടെ ര​തീ​ഷ് ന​ട​ന്നു പോ​യി. കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞാ​ണ് കു​ള​ത്തി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ൽ ര​തീ​ഷി​നെ തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ കാ​ണു​ന്ന​ത്. ഉ​ട​ൻ തന്നെ ബാ​ല​രാ​മ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : സംസ്ഥാനത്തെ ക്ലാസ് മുറികളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തണമെന്ന് നിർദ്ദേശം

തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: സു​രേ​ഷ്കു​മാ​ർ, ഗി​രീ​ഷ്കു​മാ​ർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button