KeralaLatest News

സംസ്ഥാനത്തെ ക്ലാസ് മുറികളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തുന്നത് പരിഗണിക്കണമെന്ന് നിർദ്ദേശം. പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതിയുടെ ചർച്ചക്കായുള്ള കരട് റിപ്പോർട്ടിലാണ് ഇത്തരത്തിലുള്ള നിർദ്ദേശം ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുട്ടികളെ ഇടകലർത്തി ഇരുത്തുന്നതിലൂടെ ലിം​ഗ സമത്വം ഉറപ്പാക്കാനാകുമെന്നാണ് വാദം.

എസ് സി ഇ ആർ ടി തയ്യാർ ആക്കിയ കരട് റിപ്പോർട്ടിലാണ് നിർദ്ദേശം. മിക്സ്ഡ് സ്കൂളുകളിൽ ആൺ പെൺ വ്യത്യാസമില്ലാത്ത ജൻറർ യൂണിഫോം നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം. ലിംഗ നീതിക്കായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കുന്നത് ചർച്ചയാക്കണമെന്നാണ് നിർദ്ദേശം.

കരട് റിപ്പോർട്ടിന്മേൽ പാഠ്യപദ്ധതി ചട്ട കൂട് പരിഷകരണത്തിനുള്ള വിദഗ്ധ സമിതിയുടെ കഴിഞ്ഞ ദിവസം ചേർന്ന ആദ്യ യോഗത്തിൽ കരടു ചർച്ചയായി. ചില അംഗങ്ങൾ ഇത് വിവാദം ആകാൻ ഇടയുണ്ടെന്നു അഭിപ്രായപ്പെട്ടു. പൊതു വിദ്യാഭ്യാസ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടർ അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരുമാണ് സമിതിയിൽ ഉള്ളത്. സമിതി കരട് റിപ്പോർട്ടിന്മേൽ ചർച്ച ചെയ്താണ് അന്തിമ റിപ്പോർട്ട് സർക്കാരിന് നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button