
തൊടുപുഴ: ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെന്ന പരാതിയിൽ മുൻ എംഎൽഎ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ കേസെടുത്ത് തൊടുപുഴ പോലീസ്. മാത്യു സ്റ്റീഫനെ കൂടാതെ ജിജി, സുബൈർ എന്നിവരാണ് പ്രതികൾ. സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
പിന്നീട് പണം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തൊടുപുഴയിലെ പരാതിക്കാരന്റെ ജ്വല്ലറിയിൽ നിന്നും 1.69 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം പണം നൽകിയില്ല. പണം തിരികെ ചോദിച്ചപ്പോൾ കട പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി. സ്ത്രീകളെ അപമാനിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കുമെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
എന്നാൽ നിർധന കുടുംബത്തെ സഹായിക്കാൻ സ്വർണം കടമായി വാങ്ങി നൽകിയെന്നും മറ്റ് കാര്യങ്ങൾ അറിയില്ലെന്നുമായിരുന്നു മാത്യു സ്റ്റീഫന്റെ പ്രതികരണം.
Post Your Comments