KeralaLatest NewsNews

പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കർണാടക സ്വദേശിയായ ആ​ദർശ് (27) ആണ് മരിച്ചത്.

തൃശൂർ‌: സുഹൃത്തിന്റെ വീട്ടിൽ പള്ളി തിരുനാൾ ആഘോഷത്തിനു എത്തിയ യുവാവ് മുങ്ങി മരിച്ചു. അന്തിക്കാട് പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ കർണാടക സ്വദേശിയായ ആ​ദർശ് (27) ആണ് മരിച്ചത്.

read also: ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി മെഡിക്കല്‍ സംഘം 

സുഹൃത്തിന്റെ വീടിനു സമീപമാണ് പഞ്ചായത്ത് കുളം. മറ്റുള്ളവർക്കൊപ്പമാണ് യുവാവും കുളിക്കാനിറങ്ങിയത്. അതിനിടെ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. അ​ഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ഇന്ന് വൈകീട്ടോടെയാണ് അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button