തിരൂർ: മലപ്പുറം തിരൂരിൽ എൻഎസ്എസ് സപ്തദിന ക്യാമ്പിനിടെ യുവഅധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ. സുധീഷ്(38) ആണ് മരിച്ചത്.
Read Also : ഏറ്റവും വലിയ വ്യോമാക്രമണം; ഉക്രൈനിൽ റഷ്യ പ്രയോഗിച്ചത് 158 ഡ്രോണുകളും 122 മിസൈലുകളും
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനായിരുന്നു. ഈ സ്കൂളിലെ എൻഎസ്എസ് ക്യാമ്പ് മാവണ്ടിയൂർ സ്കൂളിൽ വച്ചാണ് നടന്നിരുന്നത്. ക്യാമ്പിൽ സുധീഷും പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ ക്യാമ്പ് ആരംഭിക്കുന്നതിനു മുൻപ് സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments