പത്തനംതിട്ട: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ്(26) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10.30-ന് പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. എംബിബിഎസ് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്നാണ് വീണു മരിച്ചത്.
Read Also : നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസ്: ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ പ്രതിക്ക് വെട്ടേറ്റു
സംഭവത്തിൽ ദുരൂഹതയില്ലെന്നും യുവാവ് കാൽ വഴുതി വീണതാണെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments