UAELatest NewsNewsInternationalGulf

ഫുട്‌ബോൾ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടി: എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി: ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടിയ സംഭവത്തിൽ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിട്ട് യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അൽ നഹ്യാൻ സ്റ്റേഡിയത്തിൽ നടന്ന അഡ്‌നോക് പ്രോ ലീഗ് മത്സരത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

Read Also: മരച്ചീനിയിൽ നിന്നും മദ്യം, ഇത് പ്രായോഗികം ആയാൽ കേരളം വേറെ ലെവൽ ആകും : സന്തോഷ് പണ്ഡിറ്റ്

ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ക്ലബ് ആരാധകരുടെ ആവേശം മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി മാറുന്നത് അനുവദിക്കാനാവില്ലെന്നായിരുന്നു യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ വിശദീകരണം.

Read Also: ഭര്‍ത്താവിന്റെ തല വെട്ടി കവറിലാക്കി കുടുംബക്ഷേത്രത്തില്‍ കൊണ്ടുവെച്ചു: യുവതി അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button