
“കേരളത്തെ നടുക്കുന്ന” ഒരു വാർത്ത രാവിലേ പുറത്തുവിടുമെന്ന റിപ്പോർട്ടർ ചാനലിന്റെ പരസ്യത്തിനെതിരെ വിടി ബൽറാം. വാർത്തയെ വെറും വിൽപ്പനച്ചരക്കാക്കുന്ന അധമ മാധ്യമ രീതിയാണിതെന്നും നാളെ രാവിലെക്ക് മുൻപ് കാണേണ്ട പോലെ കണ്ടാൽ വാർത്തയുടെ കാര്യത്തിൽ വേണ്ടത് ചെയ്യാം എന്ന് ആരെയെങ്കിലും ബ്ലാക്ക്മെയിൽ ചെയ്യുന്നതാണോ ഈ പരസ്യത്തിന് പിന്നിലെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ വിടി ബൽറാം ചോദിക്കുന്നു.
കുറിപ്പ് പൂർണ്ണ രൂപം
വാർത്തയെ വെറും വിൽപ്പനച്ചരക്കാക്കുന്ന അധമ മാധ്യമ രീതിയാണിത്.
“കേരളത്തെ നടുക്കുന്ന” ഒരു വാർത്ത കയ്യിൽ കിട്ടിയിട്ട് അത് പുറത്തുവിടാൻ നാളെ രാവിലെ 8 മണി വരെ എന്തിന് ഒരു മാധ്യമ സ്ഥാപനം കാത്തു നിൽക്കണം? ജനങ്ങളറിയേണ്ട വാർത്തയാണെങ്കിൽ അത് പരമാവധി നേരത്തേ ജനങ്ങൾക്ക് മുമ്പിലെത്തിക്കുക എന്നതല്ലേ 24×7 പ്രവർത്തിക്കുന്ന ഒരു ന്യൂസ് ചാനലിന്റെ ഉത്തരവാദിത്തം?
നാളെ രാവിലെക്ക് മുൻപ് കാണേണ്ട പോലെ കണ്ടാൽ വാർത്തയുടെ കാര്യത്തിൽ വേണ്ടത് ചെയ്യാം എന്ന് ആരെയെങ്കിലും ബ്ലാക്ക്മെയിൽ ചെയ്യുന്നതാണോ ഇത്?
രാഹുൽ ഗാന്ധി സഭയിലെത്തിയിട്ടുണ്ടോ ഇല്ലയോ എന്നറിയാൻ പത്ത് മിനിറ്റ് കാത്തുനിൽക്കാൻ തയ്യാറില്ലാതെ ബ്രേയ്ക്കിംഗ് ന്യൂസ് കൊടുത്തവരാണ് കേരളത്തെ നടുക്കുന്ന വാർത്ത പുറത്തുവിടാൻ നാളെ രാവിലെത്തെ ശുഭമുഹൂർത്തം നോക്കി നിൽക്കുന്നത്.
Post Your Comments