കൊച്ചി : മരച്ചീനിയിൽ നിന്നും ഉടനെ മദ്യം ഉണ്ടാക്കി വില്പന തുടങ്ങുമെന്ന കേരള സർക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ചു തന്റെ നിരീക്ഷണം പങ്കുവച്ചു നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. . ‘ബജറ്റ് അവതരണ സമയത്തു മന്ത്രി മരച്ചീനിയിൽ നിന്നും മദ്യം ഉണ്ടാക്കുവാൻ 2 കോടി പാസ്സാക്കി വെച്ചിട്ടുണ്ട്. ഇത് പ്രായോഗികം ആയാൽ കേരളം വേറെ ലെവൽ ആകു’മെന്നു സന്തോഷ് പണ്ഡിറ്റ്. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം.
read also: പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ് കുറയ്ക്കും: ഉത്തരവ് പുറത്തിറക്കി ഒമാൻ
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കേരളത്തിലെ മദ്യം കഴിക്കുന്ന മച്ചാന്മാർക്കു സന്തോഷ വാർത്ത . കേരള സർക്കാർ മരച്ചീനിയിൽ നിന്നും ഉടനെ മദ്യം ഉണ്ടാക്കി വില്പന തുടങ്ങും എന്ന് വാർത്ത . ബജറ്റ് അവതരണ സമയത്തു മന്ത്രി മരച്ചീനിയിൽ നിന്നും മദ്യം ഉണ്ടാക്കുവാൻ 2 കോടി പാസ്സാക്കി വെച്ചിട്ടുണ്ട് .
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇതുവരെ മദ്യം സ്വന്തമായി ഉണ്ടാക്കിയിട്ടില്ല . ഇത് പ്രായോഗികം ആയാൽ കേരളം വേറെ ലെവൽ ആകും .
K റെയിൽ ന് ശേഷം സ്വന്തമായി മദ്യം കൂടി ഉത്പാദിപ്പിച്ചു വിറ്റു ലാഭം ഉണ്ടാക്കിയാൽ നിലവിൽ മൂന്നു ലക്ഷം കോടിയോളം നഷ്ടത്തിൽ പോകുന്ന കേരളത്തിന് ഈ മദ്യ ത്തിലൂടെ ലഭിക്കുന്ന വൻ ലാഭം , നികുതി വലിയ മുതൽക്കൂട്ടാകും ..
K rail പോലെ മരച്ചീനിയിൽ നിന്നുള്ള മദ്യം ഒക്കെ പ്രായോഗികം ആകുമോ എന്നാണു എന്റെ ചിന്ത ? പ്രായോഗികം ആക്കിയാൽ സർക്കാരിന് വലിയ ലാഭം ആകും .. നോക്കാം . (കേരളത്തിന് മുന്നിൽ നിൽക്കുന്ന ഗുജറാത്ത് , പഞ്ചാബ് സംസ്ഥാനങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ എന്നതാണ് സത്യം ..)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
Post Your Comments