
യൂട്യൂബർ, ഇൻസ്റ്റഗ്രാമർ തുടങ്ങിയ നിലയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ നിഹാദ് എന്ന തൊപ്പിയുടെ സുഹൃത്ത് അച്ചായൻ എന്ന സോജൻ വർഗീസ് വിവാഹിതനായത്. തൊപ്പിയുടെ സ്ഥിരം ഫോളോവേഴ്സിന് അച്ചായൻ സുപരിചിതനാണ്. തൊപ്പി എവിടെയുണ്ടോ അവിടെ അച്ചായനും ഉണ്ടാകാറുണ്ട്. ആതിര റോയ് എന്ന ഇരുപത്തിയഞ്ചുകാരിയെയാണ് സോജൻ വിവാഹം ചെയ്തത്. ഇപ്പോഴിതാ അച്ചായന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സുഹൃത്തായിരുന്ന ജിനു തോമസ്.
സോജൻ തന്നെ മർദ്ദിച്ചതായും അമ്മയും മോനും സ്നേഹം കാണിച്ച് സ്ത്രീകളെ ട്രാപ്പിലാക്കുകയാണെന്നും ഓൺലൈൻ മലയാളി എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ ജിനു തോമസ് പറഞ്ഞു. ജിനു തോമസ് തന്റെ പണം പറ്റിച്ചതായി അടുത്തിടെ അച്ചായനും അമ്മയും ആരോപിച്ചതിന് പിന്നാലെയാണ് ജിനുവിന്റെ പ്രതികരണം. അച്ചായന്റെ ആരാധകരിൽ നിന്നും കഴിഞ്ഞ കുറച്ച് നാളുകളായി വലിയ രീതിയിലുള്ള സൈബർ ആക്രമണം ജിനു നേരിടുന്നുണ്ട്.
ജിനുവിന്റെ വാക്കുകൾ ഇങ്ങനെ,
‘സോജനുമായി അഞ്ച്, ആറ് മാസത്തെ പരിചയമാണുള്ളത്. ആദ്യം മീറ്റ് ചെയ്തത് ഫ്രണ്ട്സിനൊപ്പമുള്ള ഒരു പാർട്ടിയിൽ വെച്ചായിരുന്നു. തൊപ്പിയുടെ അച്ചായൻ എന്ന പേരിലാണ് സുഹൃത്തുക്കൾ എനിക്ക് അച്ചായനെ പരിചയപ്പെടുത്തി തരുന്നത്. എന്റെ സുഹൃത്തിന്റെ കയ്യിൽ നിന്നും നമ്പർ വാങ്ങി പുള്ളി എന്നെ കോൺടാക്ട് ചെയ്തു. വെറുതെ സംസാരിക്കാൻ തോന്നിയപ്പോൾ മെസേജ് അയച്ചതാണെന്നാണ് പറഞ്ഞത്.
കുറച്ച് നാൾ കഴിഞ്ഞ് വീണ്ടും അയാൾ കോൺടാക്ട് ചെയ്ത് എൺപത്തിരണ്ട് വയസുള്ള അമ്മയെ നോക്കാൻ ഒരാളെ ആവശ്യമുണ്ടെന്ന് പറഞ്ഞു. ഞാൻ ആ സമയത്ത് പുതിയൊരു ജോലിക്ക് ശ്രമിക്കുകയായിരുന്നു. വീണ്ടും ഒരു ദിവസം കോൺടാക്ട് ചെയ്ത് അമ്മയെ നോക്കാൻ ഒരാളെ അത്യാവശ്യമായി വേണമെന്ന് പറഞ്ഞു. അയാൾ മാത്രമല്ല അയാളുടെ അമ്മയേയും കൊണ്ടാണ് ഫോൺ വിളിപ്പിച്ചത്. ആ സ്ത്രീ അവരുടെ സങ്കടവും കഥകളുമെല്ലാം പറഞ്ഞു. എനിക്കും അമ്മയൊക്കെ ഉള്ളതുകൊണ്ട് ഒരു അമ്മയുടെ വിഷമം എന്ന രീതിയിൽ ഞാൻ കേട്ട് നിന്നു. മാത്രമല്ല എന്നാൽ കഴിയുന്ന സഹായം വന്ന് ചെയ്ത് തരാമെന്നും പറഞ്ഞു. സാലറിയുടെ കാര്യം വന്നിട്ട് സംസാരിക്കാമെന്നാണ് സോജൻ പറഞ്ഞത്. അങ്ങനെ ഞാൻ അവരുടെ വീട്ടിലേക്ക് പോയി.
ആ അമ്മയെ കണ്ടപ്പോൾ എനിക്ക പാവം തോന്നി. തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു. ഒരു അമ്മയുള്ള വീടായതുകൊണ്ട് സേഫായിരിക്കുമെന്ന് കരുതിയാണ് ഞാൻ പോയത്.
വീട്ടിലെ ഒരു അംഗത്തോടുള്ളതുപോലുള്ള സ്നേഹമായിരുന്നു അമ്മയും മകനും എന്നോട് ആദ്യം കാണിച്ചത്. പിന്നീട് പതിയെ പതിയെ എല്ലാം മാറി. നമ്മൾ അയാളുടെ ആരോ ആണെന്ന രീതിയിലാണ് ഇടപെടുന്നത്. ഭരിക്കും. പേഴ്സണൽ കാര്യങ്ങളിലും ഇടപെട്ടു. സുഹൃത്തുക്കളും വീട്ടുകാരും വിളിക്കുന്നത് ഇഷ്ടപ്പെടാതെ എന്റെ ഫോൺ ഒരു ദിവസം നിലത്തെറിഞ്ഞ് പൊട്ടിച്ചു. അന്ന് ഞാൻ ഒരുപാട് കരഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. പിറ്റേദിവസം പുള്ളി വേറൊരു ഫോൺ വാങ്ങി തന്നു. മറ്റ് ചില ടെൻഷനുണ്ടായിരുന്നതുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്നാണ് പറഞ്ഞത് ജിനു പറയുന്നു. അമ്മയും മോനും സ്നേഹം കാണിച്ച് ട്രാപ്പിലാക്കുകയാണ് ചെയ്തത്. ആദ്യം സ്നേഹം കാണിച്ച് അവരുടെ വീട്ടിൽ സേഫാണെന്ന തോന്നൽ നമ്മളിൽ ഉണ്ടാക്കും. അവരോട് കുറച്ച് സമയം സംസാരിച്ച് കഴിഞ്ഞാൽ ആരാണെങ്കിലും വിശ്വസിച്ച് പോകും. പിന്നീട് ഞങ്ങൾ മിംഗിളായി. അതോടെ ഒരുമിച്ച് ട്രാവൽ ചെയ്യാനുമെല്ലാം തുടങ്ങി. നല്ല സൗഹൃദം പോലെയായിരുന്നു.
ഇപ്പോൾ അച്ചായന്റെ ഭാര്യയായി വന്ന പെൺകുട്ടിയെ അടുത്തിരുത്തി പറഞ്ഞ കാര്യങ്ങളാണ് ഞാൻ അവർക്കൊപ്പം ആയിരുന്നപ്പോൾ എന്നോടും പറഞ്ഞത്. എന്റെ മോൾ എന്ന രീതിയിലാണ് ആളുകൾക്ക് പരിചയപ്പെടുത്തിയിരുന്നത്. പിന്നീട് ഒരു ദിവസം ഞാൻ എന്തോ ചെയ്തുകൊണ്ടിരുന്നപ്പോൾ അയാൾ പിറകിലൂടെ വന്ന് അടിച്ചു. അന്നുണ്ടായ വേദന വിവരിക്കാൻ പറ്റില്ല. കുറച്ച് നേരം ഞാൻ ഇരുന്ന് പോയി. നടുവിനാണ് അടിച്ചത്. അതിനെ ഞാൻ ചോദ്യം ചെയ്തിരുന്നു. അതുപോലെ പുള്ളി മാന്യനാണെന്ന് കാണിക്കാൻ ആര് വിളിച്ചാലും കോൾ റെക്കോർഡ് ചെയ്യും. മെസേജ് സ്ക്രീൻ ഷോട്ടുകൾ എടുത്ത് വെക്കും. ശേഷം ഭീഷണിപ്പെടുത്തും. ഇല്ലായ്മക്കാരെ മുതലെടുക്കും. ഒരുപാട് പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെ ഇതൊന്നും ആരോടും പറയാനും പറ്റുന്നില്ലായിരുന്നു. എന്റെ മാതാപിതാക്കളും സാധാരണക്കാരാണ്. ഇനി എന്നെ എന്തെങ്കിലും അയാൾ ചെയ്യുമോയെന്ന ഭയമായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അവിടെ നിന്ന് ഇറങ്ങാൻ ഞാൻ തീരുമാനിച്ചു.
Post Your Comments