
ബംഗളൂരു : ബെംഗളൂരുവിൽ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി . ബിഹാർ സ്വദേശിനിയായ യുവതിക്ക് നേരെ കഴിഞ്ഞ ദിവസം കെ ആർ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അതിക്രമം നടന്നത്.
സഹോദരനൊപ്പം യാത്ര ചെയ്യവേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എറണാകുളത്തു നിന്ന് ട്രെയിനിൽ എത്തിയ യുവതിയെ കൂട്ടികൊണ്ട് പോകാൻ വന്നതായിരുന്നു സഹോദരൻ. തുടർന്ന് ബൈക്ക് തടഞ്ഞു നിർത്തി സഹോദരനെ രണ്ടു പേർ ആക്രമിച്ചു.
ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയുംപീഡനത്തിനിരയാക്കുകയും ചെയ്തു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments