KeralaLatest NewsNews

കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രധാനി : നൈജീരിയന്‍ സ്വദേശി ആഗ്‌ബേദോ സോളമൻ കൊല്ലത്ത് പിടിയിൽ

ഇരവിപുരം എ എസ് എച്ച് ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്

കൊല്ലം : മാരക മയക്കുമരുന്നായ എംഡിഎംഎ മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശി പിടിയില്‍. കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്നു കടത്തുന്ന നൈജീരിയന്‍ സ്വദേശി ആഗ്‌ബേദോ സോളമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.

ഇരവിപുരം എ എസ് എച്ച് ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയില്‍ നിന്നാണ് 29 കാരനായ നൈജീയക്കാരനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്റെ നിര്‍ദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും മാര്‍ച്ച് 25 ന് ഡല്‍ഹിയില്‍ എത്തി.

അവിടെ താമസിച്ച് നടത്തിയ അന്വഷണത്തിന് ഒടുവിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്‌ബെദോ സോളമന്‍ പിടിയിലായത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button