
തിരുവനന്തപുരം: കോട്ടയത്തും നെടുമങ്ങാട്ടും ഡ്രൈ ഡേ പ്രമാണിച്ച് അനധികൃത മദ്യ വില്‍പ്പന നടത്തിയവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. രണ്ടിടങ്ങളില്‍ നിന്നായി വില്‍പ്പനയ്ക്കായി സൂക്ഷിച്ച 25 ലിറ്ററിലധികം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. കോട്ടയത്ത് 13 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി വിജയപുരം സ്വദേശി പി.കെ രാജേന്ദ്രന്‍ (56) ആണ് പിടിയിലായത്.
Read Also: വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തുന്നത് : വഖഫ് ബില്ലിനെ പിന്തുണച്ച് ജെഡിയുവും ടിഡിപിയും
പാമ്പാടി എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി.ജെ.ടോംസിയും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ ബിനോയ്.കെ.മാത്യു, അജിത്ത് കുമാര്‍.കെ.എന്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) അഖില്‍ പവിത്രന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ആശാലത.സി.എസ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഷെബിന്‍.റ്റി.മാര്‍ക്കോസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട
Post Your Comments