
ദില്ലി: ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ, കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും കൂടുതൽ ചൂട് കൂടുമെന്നാണ് അറിയിപ്പ്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര വിശദമാക്കുന്നത്.
അതികഠിനമായ ചൂട് അനുഭവപ്പെടുന്ന ആറ് ദിവസങ്ങൾ ഏപ്രിൽ മാസത്തിൽ ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദില്ലിയിലും മറ്റ് വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഇത് രണ്ട് മുതൽ ദിവസം വരെയാവുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നത്. ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ഏപ്രി മുതൽ ജൂൺ വരെയുള്ള മാസങ്ങളി 10 മുതൽ 12 വരെ താപ തരംഗ തീവ്രത കൂടിയ ദിവസങ്ങളുണ്ടായേക്കാം,
സാധാരണ നിലയിൽ ഏപ്രിൽ മുതൽ ജൂൺ വരെ നാല് മുതൽ ഏഴ് വരെ ദിവസങ്ങളാണ് താപതരംഗ സാധ്യതയുള്ള ദിവസങ്ങൾ ഇന്ത്യയിൽ അനുഭവപ്പെടാറ് എന്നിരിക്കെയാണ് ഇത്തവണ വേനൽക്കാലം അതിരൂക്ഷമായേക്കുമെന്ന സാധ്യത നൽകിയിട്ടുള്ളത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏപ്രിൽ മാസത്തിൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.
Post Your Comments