
തിരുവനന്തപുരം : തിരുവനന്തപുരം പാളയം യൂണിവേഴ്‌സിറ്റി കോളജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി. എക്‌സൈസ് റെയ്ഡിലാണ് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. നാല് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഹോസ്റ്റലിലെ 15 മുറികളിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണ്.
കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളജ് ഹോസ്റ്റലിലും എക്‌സൈസ് പരിശോധന നടത്തിയത്.
Post Your Comments