
അങ്കമാലി : കാലടിയിൽ പച്ചക്കറി വ്യാപാരിയുടെ മാനേജരെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊടുങ്ങല്ലൂർ പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ ഗിരീഷ് (49) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 27 ന് കാലടി ഭാഗത്ത് വച്ചായിരുന്നു സംഭവം. ഈ കേസിൽ 12 പ്രതികളെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിനുശേഷം ഗിരീഷ് ഒളിവിൽ പോയിരിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ആലഭാഗത്തുനിന്നാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. കവർച്ച പണത്തിൽ നിന്നും നാലു ലക്ഷം രൂപ ഇയാൾ കൈപ്പറ്റിയിരുന്നു. കൊലപാതക കേസ് ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളിലെ പ്രതിയാണ്.
പെരുമ്പാവൂർ എഎസ് പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ മാരായ ജോസ്സി എം ജോൺസൺ, റെജിമോൻ, എസ് സി പി ഒ മാരായ മനോജ് കുമാർ, ഷിജോ പോൾ, രാഹുൽ സി പി ഒ എൽദോപോൾ എന്നിവരാണ് ഉണ്ടായിരുന്നത്.
Post Your Comments