Latest NewsKeralaNattuvarthaNews

വിവാഹപ്രായം 21 ആയി ഉയര്‍ത്തിയത് അവകാശങ്ങളെ തുല്യമാക്കും: ഡോ. തിയഡോഷ്യസ്​ മാര്‍ത്തോമ്മ

തിരുവനന്തപുരം: വിവാഹപ്രായം 21 ആയി ഉയര്‍ത്തിയത് അവകാശങ്ങളെ തുല്യമാക്കുമെന്ന് ഡോ. തിയഡോഷ്യസ്​ മാര്‍ത്തോമ്മ. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ പക്വതയോടെ ചുമതലകള്‍ ഏറ്റെടുക്കേണ്ടവരാണെന്നും, നിയമങ്ങളെ മനുഷ്യൻ കൃത്യമായി ഉപയോഗിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Also Read:സ്ത്രീധനം ചോദിച്ച് മർദ്ദിച്ചു,മറ്റൊരു യുവതിയെ ഭർത്താവിനെ കൊണ്ട് കെട്ടിക്കുമെന്ന് നാത്തൂൻ:ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

‘ലോകത്തില്‍ മനുഷ്യന്‍ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്നു വരേണ്ടതും തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള കഴിവുകളിലൂടെ ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതും ഒരു ആവശ്യമായി തീര്‍ന്നിട്ടുണ്ട്. പ്രായപരിധി 21 ആയി ഉയര്‍ത്തിയത് പുരുഷനും സ്ത്രീക്കും അതിനുള്ള സ്വാതന്ത്ര്യവും സമയവും സാവകാശവും നല്‍കാന്‍ ഇടയാക്കും’, മെത്രാപ്പോലീത്ത വ്യക്തമാക്കി.

അതേസമയം, കെ റെയില്‍ കേരളത്തിന്‍റെ വികസനത്തിന് അവശ്യമായ പദ്ധതിയാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. പദ്ധതി മനുഷ്യന് പ്രാധാന്യം നല്‍കി നടപ്പാക്കണം. തീരദേശ മേഖലകളെ കൂടി പദ്ധതിയുടെ ഭാഗമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button