Latest NewsNewsInternational

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴു മുതൽ

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴു മുതൽ. വോട്ടവകാശമുള്ള 135 കർദിനാളർമാർ പങ്കെടുക്കും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം.

വത്തിക്കാനിലെ സിസ്റ്റയിൻ ചാപ്പലിൽ[നാമൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് മാർപാപ്പയുടെ പിന്ഗാമിയാകും. നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ കോൺക്ലേവ് തുടരും. ഒരു വോട്ടെടുപ്പ് പൂർണ്ണമാകുമ്പോൾ ആ ബാലറ്റുകൾ കത്തിക്കും. സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക ഉയരും. രഹസ്യയോഗമായതിനാൽ തന്നെ തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നവർക്കുള്ള സന്ദേശമായി തെരഞ്ഞെടുപ്പ് തുടരും എന്ന സന്ദേശമാണിത്.

ബാലറ്റുകൾക്കൊപ്പം പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്താസിൻ, സൽഫർ എന്നിവ കത്തിക്കുമ്പോഴാണ് കറുത്ത പുക ഉയരുന്നത്. ഭൂരിപക്ഷം ലഭിച്ചാൽ ചിമ്മിനിയിൽ കൂടി വെളുത്ത പുക ഉയരും. പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നീ രാസവസ്തുക്കൾ ചേർക്കുമ്പോഴാണ് വെളുത്ത പുക വരുന്നത്. തിരഞ്ഞെടുപ്പ് പൂർണ്ണമായ നടപടികൾക്ക് വേണ്ടി പ്രഖ്യാപിക്കും.

കോൺക്ലേവിൻ മുന്നോടിയായി സിസ്റ്റൈൻ ചാപ്പൽ അടച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ നിയമപ്രകാരം ആദ്യ ദിവസത്തെ ദുഃഖാചരണത്തിന് ശേഷമാണ് പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ചടങ്ങുകൾ ആരംഭിക്കുന്നത്. അത് പ്രകാരമാണ് മേയ് ഏഴിന് കോൺക്ലേവ് തീരുമാനിച്ചത്.

പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മെയ് 7 ന് ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button