Health & Fitness

അമിതമായി വിയര്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഇതുകൂടി അറിയുക

വിയര്‍പ്പ് ശരീരം ആരോഗ്യകരമാണ് എന്നതിന്റെ സൂചനയാണ്. എന്നാല്‍ വിയര്‍പ്പ് അമിതമായാലോ അത് നല്‍കുന്നതാകട്ടെ ശരീരം ആരോഗ്യകരമല്ല എന്നതിന്റെ സൂചനയാണ്. എന്നാല്‍ വിയര്‍പ്പ് നാറ്റം പലരിലും പ്രശ്നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ശാരീരികപരമായ കാരണങ്ങളാലോ വൈകാരികവും മാനസികവുമായ കാരണങ്ങളാലോ അമിതവിയര്‍പ്പ് അനുഭവപ്പെടാം. ചിലര്‍ അധ്വാനിക്കാതിരിക്കുമ്പോഴും ഇത്തരത്തില്‍ വിയര്‍ക്കുന്നുവെങ്കില്‍ വിയര്‍പ്പുഗ്രന്ഥികള്‍ നിരന്തരം പ്രവര്‍ത്തനനിരതമാണെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അമിതകൊഴുപ്പടിയുന്നതു മാത്രമല്ല ഓരോരുത്തരുടെയും ശരീരത്തിന്റെ ഊഷ്മാവ് കൂടി കണക്കിലെടുത്താണ് ഈ വിയര്‍പ്പിന്റെ തോത് കണക്കുകൂട്ടേണ്ടത് എന്നാണു ഗവേഷകര്‍ പറയുന്നത്.

ആര്‍ത്തവ വിരാമം പോലുള്ള സമയത്തും സ്ത്രീകളില്‍ അമിത വിയര്‍പ്പ് കാണുന്നുണ്ട്. പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍ ആയിരിക്കും അമിത വിയര്‍പ്പ് ഉണ്ടാവുന്നത്. സ്ട്രോക്കിനു മുന്നോടിയായും ശരീരം വിയര്‍ക്കാറുണ്ട്. അതുകൊണ്ട് തന്നെ രാത്രിയിലെ അമിതവിയര്‍പ്പിനെ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കും സൂചന നല്‍കുന്ന ഒന്നാണ് രാത്രിയിലെ അമിത വിയര്‍പ്പ്. ഇത്തരം രോഗാവസ്ഥയില്‍ പലപ്പോഴും അമിതവിയര്‍പ്പ് തന്നെയാണ് സൂചന. എച്ച് ഐ വി, ക്ഷയം പോലുള്ള അണുബാധ ഉണ്ടെങ്കില്‍ രാത്രിയിലെ വിയര്‍പ്പാണ് ഇതിന്റെ പ്രധാന ലക്ഷണം.

വിഷാദ രോഗത്തിന് കഴിക്കുന്ന മരുന്നും അമിത വിയര്‍പ്പിന് കാരണമാകുന്ന ഒന്നാണ്. ഇത് ശരീരതാപനിലയെ ഉയര്‍ത്തുന്നു. ഇതാണ് അമിത വിയര്‍പ്പിന് കാരണമാകുന്നത്. ശരീരത്തില്‍ അമിതമായി കൊഴുപ്പടിയുന്നത് അമിതവിയര്‍പ്പിന്റെ പിന്നിലെ കാരണം തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇതിനു പിന്നില്‍ ശരീരം തന്നെ കൂടുതല്‍ ഫാറ്റ് ഒരുക്കിക്കളയാന്‍ സ്വീകരിക്കുന്ന പ്രക്രിയയാകും എന്നതാണ് ശാസ്ത്രീയവശമെന്നു ഗവേഷകര്‍ പറയുന്നു. രാത്രിയില്‍ അമിതമായി വിയര്‍ക്കാറുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ അത് പലപ്പോഴും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ സൂചനകളായിരിക്കും.

shortlink

Post Your Comments


Back to top button