
കഞ്ചാവ് കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ പല്ല് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം
വേടന് കിട്ടിയത് യാഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം. ലഭിച്ചത് ഇന്ത്യൻ പുലിയുടെ പല്ല് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ ആരാധകനാണ് വേടൻ പുലിയുടെ പല്ല് നൽകിയത്. അഞ്ചു വയസ്സ് പ്രായമുള്ള പുലിയുടെ പല്ല് എന്നും വിശദീകരണം.
തൃശൂരിലെത്തിച്ച് പുലിപ്പള്ളിൽ
സ്വർണം കെട്ടുകയായിരുന്നു. മാലയിൽ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് വേടനെതിരെ കേസെടുത്തിട്ടുണ്ട്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. കോടനാട് ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കൊണ്ട് പോകാനാണ് തീരുമാനം. നാളെ കോടതിയിൽ ഹാജരാക്കും. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് കോടനാടേയ്ക്ക് കൊണ്ട് പോകുക.
കഞ്ചാവ് കേസിൽ വേടന് ജാമ്യം ലഭിച്ചാലും വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കില്ല. കേസിൽ വിശദമായ ചോദ്യം ചെയ്യൽ വേണ്ടിവരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചിരിക്കുന്നത്. പുലിപ്പല്ല് തായ്‌ലൻറിൽ നിന്ന് കൊണ്ടുവന്നതാണെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യം വനംവകുപ്പ് തള്ളുകയായിരുന്നു. സംരക്ഷിത പട്ടികയിൽപ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിക്കുന്നു
Post Your Comments