പത്തനംതിട്ട: സംസ്ഥാനത്ത് അധ്യാപകർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പത്തനംതിട്ട ജില്ലയിൽ മാത്രം 101അധ്യാപകര്‍ക്കാണ് ഇതിനോടകം തന്നെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്കൂളുകളിൽ നിന്നാണ് അധ്യാപകർക്ക് കോവിഡ് വ്യാപിച്ചതെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇതോടെ ജില്ലയിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണിപ്പോള്‍. പല കുട്ടികളും പനി ലക്ഷണങ്ങള്‍ കാണിക്കുന്നതായി രക്ഷിതാക്കളും പരാതി ഉന്നയിക്കുന്നു.
Also Read:വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ കമ്പനികൾ
അധ്യാപകർ വാക്സിനേഷനിൽ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മ തുടക്കത്തിലേ ചർച്ചയായിരുന്നു. ഇത് തന്നെയായിരിക്കാം കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടാവുക എന്നതാണ് വിലയിരുത്തൽ. തുടക്കത്തില്‍ ജില്ലയില്‍ അധ്യാപകരും അനധ്യാപകരുമടക്കം 59പേര് ഒരു ഡോസ് വാക്സിന് പോലും സ്വീകരിച്ചിരുന്നില്ല. പരാതിക്കുശേഷം 13പേരോഴികെ എല്ലാവരും വാക്സിന് എടുത്തു. ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതുകൊണ്ടാണ് വാക്സിനെടുക്കാത്തതെന്നാണ് വിശദീകരണം.
അതേസമയം, കോവിഡിന്റെ ഉറവിടം കൃത്യമായി കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ സ്കൂളില്‍നിന്ന് പകര്‍ന്നതാകാമെന്ന് കരുതാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
Post Your Comments