Latest NewsNewsAutomobile

വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ കമ്പനികൾ

ദില്ലി: ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട, റെനോ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ 2022 ജനുവരി മുതല്‍ രാജ്യത്തെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റീല്‍, അലുമിനിയം, ചെമ്പ്, പ്ലാസ്റ്റിക്, മറ്റ് ലോഹങ്ങള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെ വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗണ്യമായി വര്‍ദ്ധിച്ചതാണ് ഈ വില വര്‍ദ്ധനയ്ക്ക് കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുകൂടാതെ, അടുത്ത കാലത്തായി ഗതാഗത ചെലവ് വര്‍ദ്ധിച്ചതും നിര്‍മ്മാതാക്കളുടെ മൊത്തം ചെലവ് ഘടനയെ ബാധിച്ചു. ചരക്ക് വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടാറ്റ മോട്ടോഴ്‌സും വില വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ‘ചരക്കുകള്‍, അസംസ്‌കൃത വസ്തുക്കള്‍, മറ്റ് ഇന്‍പുട്ട് ചെലവുകള്‍ എന്നിവയുടെ വിലകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ ചെലവ് വര്‍ദ്ധന ഭാഗികമായെങ്കിലും നികത്താന്‍ ഉചിതമായ വില വര്‍ദ്ധനവ് ഹ്രസ്വകാലത്തേക്ക് അനിവാര്യമാണെന്ന് തോന്നുന്നു..’ ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ആന്‍ഡ് ബിസിനസ് വിഭാഗം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പിടിഐയോട് പറഞ്ഞു.

Read Also:- ദിവസവും ഒരു ​ഗ്ലാസ് മാതള ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!

ടാറ്റ മോട്ടോഴ്‌സ് ആഭ്യന്തര വിപണിയില്‍ പഞ്ച്, നെക്‌സോണ്‍, ഹാരിയര്‍ തുടങ്ങിയ മോഡലുകള്‍ വില്‍ക്കുന്നുണ്ട്. ചരക്ക് വിലയിലെ വര്‍ദ്ധനവ് മൂലം ഇന്‍പുട്ട് ചെലവിനെ ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ ഹോണ്ട കാര്‍സ് ഇന്ത്യയും സമീപഭാവിയില്‍ വില വര്‍ദ്ധന പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനിയുടെ വക്താവ് പിടിഐയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button