Latest NewsKeralaNattuvarthaNewsIndia

മുഖ്യൻ ആ​ര്‍എ​സ്എ​സി​ന് ക​ലാ​പം ഉ​ണ്ടാ​ക്കാ​നു​ള്ള വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ക്കി കേ​ര​ള​ത്തെ മാറ്റു​ന്നു: സോഷ്യൽ ഫോറം

അ​ല്‍​അ​ഹ്‌​സ: മുഖ്യമന്ത്രി ആ​ര്‍.​എ​സ്.​എ​സി​ന് ക​ലാ​പം ഉ​ണ്ടാ​ക്കാ​നു​ള്ള വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ക്കി കേ​ര​ള​ത്തെ മാ​റ്റി കൊ​ടു​ക്കു​ന്നുവെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം. അ​ടു​ത്തി​ടെ സം​ഘ്​​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കും ക​ലാ​പാ​ഹ്വാ​ന​ങ്ങ​ള്‍​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തെ മൗ​നം അ​വ​ലം​ബി​ക്കു​ന്ന ഇ​ട​തു സ​ര്‍​ക്കാ​റി​ന്റെ ന​ട​പ​ടി വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് നാ​ടി​നെ കൊ​ണ്ടെ​ത്തി​ക്കു​കയെന്ന് ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം അ​ല്‍​അ​ഹ്‌​സ ബ്ലോ​ക്ക്‌ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ക സം​ഗ​മം ആ​രോ​പി​ച്ചു.

Also Read:ഗവൺമെന്റ് ഐടിഐയിൽ ഗസ്റ്റ്‌ ലക്ചർ ഒഴിവ് : ഡിസംബർ 22 വരെ അപേക്ഷിക്കാം

‘ഒ​രു മാ​സ​ത്തി​നി​ടെ ത​ന്നെ നി​ര​വ​ധി ആ​ര്‍.​എ​സ്.​എ​സ്​ കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നും സം​ഘ്പ​രി​വാ​ര്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ല്‍​നി​ന്നും ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ട​യി​ല്‍ സ്‌​ഫോ​ട​നം ഉ​ണ്ടാ​കു​ക​യും ആ​ര്‍.​എ​സ്​​എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ക്കു​ക​യും ചെ​യ്തി​ട്ടും അ​ന്വേ​ഷ​ണം പോ​ലും ന​ട​ത്താ​തെ സ​ര്‍​ക്കാ​ര്‍ ക​ണ്ടി​​ല്ലെ​ന്നു​ ന​ടി​ക്കു​ക​യാ​ണ്’, ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം ആരോപിച്ചു.

‘ആ​ലു​വ​യി​ല്‍ മൊ​ഫി​യ പ​ര്‍​വീ​ന്‍ സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത​പ്പോ​ള്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്റെ സ​മ​ര​ക്കാ​രി​ല്‍​നി​ന്ന് മു​സ്​​ലിം പേ​രു​ള്ള​വ​ര്‍​ക്കെ​തി​രെ മാ​ത്രം കേ​സെ​ടു​ക്കു​ക​യും അ​വ​ര്‍​ക്ക് തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടെ​ന്ന് എ​ഴു​തി​ച്ചേ​ര്‍​ക്കു​ക​യും ചെ​യ്ത പി​ണ​റാ​യി പൊ​ലീ​സ് യോ​ഗി​ പൊ​ലീ​സി​നെ ക​ട​ത്തി​വെ​ട്ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​യി​ലെ പോ​ലെ ആ​ര്‍.​എ​സ്.​എ​സി​ന് ക​ലാ​പം ഉ​ണ്ടാ​ക്കാ​നു​ള്ള വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ക്കി കേ​ര​ള​ത്തെ മാ​റ്റി കൊ​ടു​ക്കു​ക​യാ​ണ് ആ​ഭ്യ​ന്ത​രം ചെ​യ്യു​ന്ന​ത്’, ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button