KeralaLatest NewsNewsIndia

ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഹിജാബ് നിരോധനം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

റിയാദ്: കർണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള വിധി ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആരോപിച്ചു. മുസ്ലിം സമൂഹത്തിന്റെ മതചിഹ്നങ്ങള്‍ ഓരോന്നായി തകര്‍ക്കുകയാണെന്നും, ഈ വിധി ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

Also Read:കാറില്‍ ബൈക്കിടിച്ചു: എഞ്ചിനിയറിംഗ് വിദ്യാർത്ഥിക്കും പിതാവിനും എസ്എഫ്ഐ നേതാവിന്‍റെ താക്കോൽ മർദ്ദനം

‘രാജ്യത്തെ ഏതൊരു പൗരനും വിശ്വാസപരമായി ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശം വകവെച്ചു നല്കുന്ന ഭരണഘടനയുള്ള ഇന്ത്യാമഹാരാജ്യത്ത് ആ അവകാശം നിഷേധിക്കുക വഴി ഇന്ത്യയുടെ മഹനീയമായ ഭരണഘടനയാണ് പിച്ചിചീന്തപ്പെട്ടിരിക്കുന്നത്. മതപരമായുള്ള അഭിവാജ്യഘടകങ്ങള്‍ എന്തൊക്കെയാണെന്നുള്ളത് തീരുമാനിക്കേണ്ടത് കോടതിയല്ല, ആ മതവുമായി ബന്ധപ്പെട്ട പണ്ഡിതന്മാരാണെന്നിരിക്കെ, മതവിശ്വാസത്തില്‍ കോടതിയുടെ ഇത്തരം കടന്നുകയറ്റം സംഘപരിവാര അജണ്ടകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ മാത്രമേ സഹായകമാവു’, സോഷ്യൽ ഫോറം ചൂണ്ടിക്കാട്ടി.

‘ക്യാമ്പസുകളില്‍ ശിരോവസ്ത്ര നിരോധനം വഴി സംഘപരിവാരം ലക്ഷ്യമിടുന്നത് മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപരമായുള്ള മുന്നേറ്റത്തെ തകര്‍ക്കുക എന്നുള്ളതാണ്. നീതിയുടെ അവസാനത്തെ ആശ്രയമായ ജുഡീഷ്യറി സംഘപരിവാരത്തിനു അനുസൃതമായി വിധി പ്രസ്താവിക്കുമ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവുമാണ് ഇല്ലാതാകുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവനും ആര്‍എസ്‌എസ് അജണ്ടക്ക് വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഭരണഘടനാവിരുദ്ധമായ ഹൈക്കോടതിയുടെ വിധിപ്രസ്താവം ബഹുമാനപ്പെട്ട സുപ്രീം കോടതി പുനഃപരിശോധിക്കണം. രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും സ്നേഹിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച്‌ ഈ വിധിക്കെതിരെ പ്രതിഷേധിക്കണം’, ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button