തിരുവനന്തപുരം: സംസ്ഥാനത്തെ 10 ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികളിലേക്കടക്കം കൈമാറാൻ സർക്കാർ നീക്കം. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മറവിലാണ് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എല്ലാ ജീവനക്കാരും പെന്‍ഷന്‍കാരും ഡിസംബര്‍ 15ന് മുൻപ് തന്നെ ആധാര്‍ ഉള്‍പ്പെടെ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണമെന്ന പ്രത്യേക നിർദേശമുണ്ട്.
Also Read:റവ കൊണ്ട് ഒരു അടിപൊളി ദോശ
സംസ്ഥാന ആരോഗ്യ വകുപ്പ് വഴി നടപ്പാക്കുന്ന ‘മെഡിസെപ്’ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായുള്ള വിവരശേഖരണത്തിന്റെ ഭാഗമായാണ് ആധാര്‍ വിവരങ്ങളുടെ നിര്‍ബന്ധ ശേഖരണം. ധനകാര്യ വകുപ്പാണ് ‘മെഡിസെപ്’ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നത്.
സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ആശ്രിതരും കൂടി ഉള്‍പ്പെടുമ്പോള്‍ 20 ലക്ഷത്തോളം പേരുടെ വിവരങ്ങളാണ് ഇങ്ങനെ ശേഖരിക്കുന്നത്. പദ്ധതിക്കായി 2018ല്‍ നിശ്ചിത ഫോറത്തില്‍ വിവരം ശേഖരിച്ചിരുന്നു. പക്ഷേ, ഒരിക്കല്‍കൂടി വിവരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആധാര്‍ വിവരം നല്‍കണമെന്ന് ഒന്നിലേറെ സ്ഥലത്ത് ഫോറത്തില്‍ നിര്‍ദേശിക്കുന്നു.
Post Your Comments