ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ച് ട്രാഫിക് എസ് ഐ: ആൾക്കൂട്ടം ഇടപെട്ടപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

തിരുവനന്തപുരം: മദ്യലഹരിയിൽ നഗരത്തിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ച് ട്രാഫിക് എസ് ഐ. ഇന്നലെ രാത്രി 8.45 ഓടെ പട്ടം പൊട്ടക്കുഴിയിലാണ് സംഭവം. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കെ. അനില്‍കുമാറാണ് മദ്യലഹരിയില്‍ കാറോടിച്ച്‌ അപകടം ഉണ്ടാക്കിയത്. രക്ഷപ്പെടാൻ ശ്രമിച്ച എസ് ഐ യെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു.

Also Read:ഇടുക്കി ഡാമില്‍ ജലനിരപ്പ് 2397 അടിയിലേക്ക്: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

എസ് ഐ ഓടിച്ചിരുന്ന കാര്‍ റോഡരുകില്‍ നിർത്തിയിട്ടിരിക്കുന്ന ഒരു ബൈക്ക് ഇടിച്ചിട്ടശേഷം അടുത്ത ബൈക്കിനെ ഏറെ ദൂരം ഇടിച്ചു നിരക്കിക്കൊണ്ടുപോകുകയായിരുന്നു. ശക്തമായ ഇടിയെ തുടർന്ന് കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു. ബൈക്കുകള്‍ക്കും കാര്യമായ കേടുപാടുണ്ടായി. അപകടം നടന്ന് നാട്ടുകാരും എസ് ഐ യും തമ്മിൽ വാക്കേറ്റമുണ്ടായ സമയത്ത് ഇതുവഴി പോയ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു അടക്കമുള്ളവർ സംഭവസ്ഥലത്ത് ഇറങ്ങുകയായിരുന്നു.

ബൈക്കുകൾ ഇടിച്ചിട്ട വാഹനത്തിൽ അഴിച്ചുവച്ച പൊലീസ് യൂണിഫോം കണ്ടതോടെ തടിച്ചുകൂടിയ ജനങ്ങള്‍ രോഷാകുലരായി. തുടർന്നെത്തിയ പോലീസ് സംഘം പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനും ബൈക്ക് ഉടമകളെ അനുനയിപ്പിക്കാനുമാണ് ശ്രമിച്ചത്. എന്നാൽ ചിലർ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ തുടങ്ങിയതോടെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി മാറുകയായിരുന്നു.

തുടർന്ന് പ്രതിഷേധം കനത്തതോടെ പൊലീസ് എസ്.ഐയെ കസ്റ്റഡിയിലെടുക്കുകയും കാര്‍ ക്രെയിന്‍ ഉപയോഗിച്ച്‌ ഇവിടെ നിന്ന് നീക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button