ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ് 2396.38 അടിയില്‍ എത്തിയതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2397.86 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് ജലമൊഴുക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യും. സെക്കന്‍ഡില്‍ 120 ക്യുബിക് മീറ്റര്‍ വെള്ളമാകും പുറന്തള്ളുക. ഇടുക്കി ഡാമിലെ പൂര്‍ണ സംഭരണ ശേഷി 2403 അടിയാണ്.
അതേസമയം പത്തനംതിട്ടയിലെ കക്കി അണക്കെട്ട് ഇന്ന് 11 മണിയോടെ തുറക്കും. പത്തനംതിട്ടയിലെ മലയോരമേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ഇതോടെ അച്ചന്‍കോവില്‍, പമ്പ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.
ഓരോ അലര്‍ട്ടിനും മുമ്പ് കൃത്യമായ മുന്നറിയിപ്പുകള്‍ അതത് മേഖലകളിലെ ജനങ്ങള്‍ക്ക് നല്‍കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം ഇന്ന് 11 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments